വി ജോയിയെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെത്തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവും വര്‍ക്കല എംഎല്‍എയുമാണ് വി ജോയ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂര്‍ പഞ്ചായത്ത് അംഗം, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സര്‍വകലാശാല സെനറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.