അശ്ലീല വെബ് സീരീസില്‍ നിര്‍ബന്ധിച്ച് അഭിനയിപ്പിച്ചെന്ന പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപതക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

അശ്ലീല വെബ് സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചുവെന്ന പരാതിയിൽ വൈക്കം സ്വദേശിനി ശ്രീല പി. മണിയുടെ (ലക്ഷ്മി ദീപ്ത) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഒ.ടി.ടി. ചുമതലക്കാരിയായ ഇവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തങ്ങളെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ചെന്നും ഇതിനായി വ്യാജ കരാർ ഉണ്ടാക്കിയെന്നുമാണ് യുവതിയുടെയും യുവാവിന്റെയും പരാതി.
ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്ത അശ്ലീല വെബ്സീരീസിൽ നിർബന്ധിച്ച് അഭിനയിപ്പിച്ചെന്നാരോപിച്ചു നേരത്തെ യുവതി നൽകിയ പരാതിയിൽ ചുമതലക്കാർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ശ്രീല പി. മണിയെ കൂടാതെ പാറശാല സ്വദേശി എം.എൽ. അബിസൺ എന്നയാൾക്കും ജാമ്യം അനുവദിച്ചിരുന്നു.
യുവാവിനെ കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംവിധായിക ലക്ഷ്മി ദീപ്ത ഉന്നത ബന്ധങ്ങളുള്ള യുവതിയാണെന്ന് പരാതിക്കാരൻ ഹൈക്കോടതിയിൽ വാദം ഉയർത്തിയിരുന്നു. നേരത്തെ, പോലീസിൽ പരാതി നൽകിയിട്ടും ഇവർക്കെതിരേ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നിൽ ഒരു മന്ത്രിയുടെ ഇടപെടലാണ് കാരണമെന്നുമാണ് പരാതിക്കാരനായ യുവാവിന്റെ ആരോപണം ഉന്നയിച്ചിരുന്നു