സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ

ഒളിവില്‍ പോയ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍. കൊയമ്പത്തൂരില്‍ നിന്നാണ് പോലീസ് റാണയെ കസ്റ്റഡിയിലെടുത്തത്.
എറണാകുളത്തെ ഒരു ആഡംബര ഫ്ളാറ്റില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിന് അല്‍പ്പം മുമ്പാണ് വെളളിയാഴ്ച പ്രവീണ്‍ റാണ കടന്നുകളഞ്ഞത്.

റെയ്ഡില്‍ റാണയുടെ നാലു വാഹനം പൊലീസ് പിടിച്ചെടുത്തു. എറണാകുളത്തുനിന്ന് മൂന്നും , തൃശൂരില്‍നിന്ന് ഒരു കാറുമാണ് പിടിച്ചത്. ഒരു കോടി രൂപ വിലവരുന്ന റൂബികോണ്‍, പുതിയ മോഡല്‍ ബെന്‍സ്, കിയാ കാര്‍ണിവല്‍ എന്നീ കാറുകളാണ് എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂരില്‍നിന്ന് പഴയമോഡല്‍ കാറും പിടികൂടി. റാണയുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്ത് രേഖകളും കംപ്യൂട്ടറുകളും കസ്റ്റഡിയില്‍ എടുത്തു. ഓഫീസുകളെല്ലാം അടച്ചുപൂട്ടി സീല്‍ ചെയ്തു. ഇതോടെയാണ് പ്രവീണ്‍ റാണ ഒളിവില്‍പോയത്.

Leave a Reply

Your email address will not be published. Required fields are marked *