തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാവിളയാട്ടം; പോലീസിന് നേരെ പ്രതിയുടെ മാതാവ് പടക്കമെറിഞ്ഞു

തലസ്ഥാനവാസികളെ ഞെട്ടിച്ച് വീണ്ടും തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം. മോചനദ്രവ്യം ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ട് പോയി. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഗുണ്ടകളെ പിന്തുടര്‍ന്ന് പിന്നാലെയെത്തി. പോലീസ് എത്തുന്നതറിഞ്ഞ് യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇവരെ പിടികൂടാന്‍ വീട്ടിലെത്തിയ പോലീസിന് നേരെ പ്രതിയുടെ സഹോദരനും മാതാവും ചേര്‍ന്ന് വന്‍ ആക്രമണമാണ് അഴിച്ചുവിട്ടത്. പ്രതിയുടെ മാതാവ് പോലീസിന് നേരെ പടക്കമെറിഞ്ഞു. പിന്നീട് പോലീസ് ഇവരെ സാഹസികമായി കീഴ്‌പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. അവിടെയും പ്രതികള്‍ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. അറസ്റ്റിലായ ഷഫീക്ക് ഒളിപ്പിച്ച് വച്ചിരുന്ന ബ്ലൈഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ചു. പിന്നീട് അയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിച്ചതിന് പ്രതികളുടെ മാതാവ് ഷീജയ്‌ക്കെതിരെയും കേസുത്ത് കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *