നടൻ ബാലയുടെ വീടിന് നേരെ ആക്രമണം

നടന്‍ ബാലയുടെ വീടിന് നേരെ ആക്രമണമെന്ന് പരാതി. കാറിലെത്തിയ മൂന്ന് പേര്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നു. ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് ഉണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി. അയല്‍ വീടുകളിലെത്തി അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും ബാല പൊലീസിനോട് പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് സംഭവം.
ലഹരി ഉപയോഗിച്ചവരാണ് അക്രമികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നുണ്ടെന്ന് ബാല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *