തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ യുവാവ് മര്‍ദ്ദനമേറ്റു മരിച്ചു. ശ്രീകാര്യം അമ്പാടി നഗര്‍ സ്വദേശി സാജു (39) ആണ് മരിച്ചത്. മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോവുകയായിരുന്നു. പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവര്‍ ഒളിവിലാണ്. മൂന്നുപേരും സ്ഥിരം ഒന്നിച്ച് മദ്യപിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *