സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവ്

സംസ്ഥാനത്ത് വീണ്ടും മാസ്ക് ധരിക്കൽ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തുമാണ് മാസ്ക് നിർബന്ധമാക്കിയത്. വാഹനങ്ങളിലും ജോലി സ്ഥലവത്തും മാസ്ക് നിർബന്ധമാണ്.
പൊതു പരിപാടികളിൽ സാമൂഹിക അകലം പാലിക്കണം. കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങൾ ആക്ട് പ്രകാരം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.