‘ഇ.ഡി വിളിപ്പിച്ചത് ഫുട്ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍’: മാധ്യമങ്ങളോട് ദേഷ്യത്തോടെ പ്രതികരിച്ച് പി.വി.അന്‍വര്‍ എംഎല്‍എ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് തട്ടിക്കയറി പി.വി.അന്‍വര്‍ എംഎല്‍എ. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇന്ത്യ-പാകിസ്താന്‍ ഫുട്‌ബോള്‍ കളിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഒന്നും പറയാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തത്. 10 വ‍ർഷം മുമ്പ് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി പി.വി.അൻവറിനെ വിളിച്ചുവരുത്തിയത്.

തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ 10 ശതമാനം ഷെയർ നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് പി.വി.അന്‍വര്‍ 50 ലക്ഷം രൂപ തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *