സർക്കാർ വാഹനങ്ങൾക്ക് ഇനി ‘കെ എൽ 99’; പുതിയ നമ്പർ സീരീസ്

സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാൻ ആണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു.

മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഈ തീരുമാനം നടപ്പിലാക്കും. സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ സർക്കാർ വാഹനങ്ങൾ പുതിയ സീരീസിലേക്ക് റീ രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങൾ പുതിയ സീരീസിലാകും പുറത്തിറങ്ങുക.

സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​ ദു​​രു​​പ​​യോ​​ഗം​​ ത​​ട​​യാ​​ൻ ലക്ഷ്യം വെച്ചാണ് ​​ പു​​തി​​യ​​ ന​​മ്പ​​ർ​​ സീ​​രീ​​സ് നടപ്പാക്കുന്നത് . സ്വ​​കാ​​ര്യ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ സ​​ർ​​ക്കാ​​ർ​​ ബോ​​ർ​​ഡും​​ ഔ​​ദ്യോ​​ഗി​​ക​​ ത​​സ്തി​​ക​​യും​​ പ​​തി​​ച്ചു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​ യാ​​ത്ര​​യ്ക്കും ഇതോടെ നിയന്ത്രണം വരും. ​​സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ കെ​​.എ​​സ്.ആ​​ർ​​.ടി​​.സി​​ക്ക് മാ​​ത്ര​​മാ​​ണ് പ്ര​​ത്യേ​​ക​​ സീ​​രി​​യ​​ൽ​​ ന​​മ്പ​​റു​​ള്ള​​ത്. പു​​തി​​യ​​ സീ​​രി​​സി​​നാ​​യി​​ മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പ് ച​​ട്ടം​​ ഭേ​​ദ​​ഗ​​തി​​ ചെ​​യ്യ​​ണം​​. സ​​ർ​​ക്കാ​​ർ​​ വാ​​ഹ​​ന​​ങ്ങ​​ൾ​​ പ്ര​​ത്യേ​​ക​​ സീ​​രീ​​സി​​ൽ​​ ര​​ജി​​സ്റ്റ​​ർ​​ ചെ​​യ്യാ​​ത്ത​​തി​​നാ​​ൽ​​ അ​​വ​​യു​​ടെ​​ ക​​ണ​​ക്ക് മോ​​ട്ടോ​​ർ​​ വാ​​ഹ​​ന​​വ​​കു​​പ്പി​​ന്റെ​​ കയ്യിലില്ല​​.​​ ഡെ​​പ്യൂ​​ട്ടി​​ സെ​​ക്ര​​ട്ട​​റി​​ മു​​ത​​ൽ​​ മു​​ക​​ളി​​ലേ​​ക്കു​​ള്ള​​ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കാ​​ണ് ഇ​​പ്പോ​​ൾ​​ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​ ബോ​​ർ​​ഡ് വ​​യ്ക്കാ​​ൻ​​ അ​​നു​​വാ​​ദം​​.

Leave a Reply

Your email address will not be published. Required fields are marked *