നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം. നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ബാത്ത്റൂമിന്നുള്ളിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാനാണ് ഇയാൾ ശ്രമിച്ചത്. മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചതായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാത്ത്റൂമിന്‍റെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോൾ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.