പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ വി.ഡി. സതീശന് സഞ്ചരിക്കുന്ന കാര്‍ 2.75 ലക്ഷം കിലോമീറ്റര്‍ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് യാത്രചെയ്യാന്‍ പുതിയ വാഹനം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്തവണ വി.ഡി. സതീശനും സഞ്ചരിക്കാന്‍ നല്‍കിയിരുന്നത്. കേരള ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വി.ഐ.പി. യാത്രകള്‍ക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം.