സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകള്‍; ഏറ്റവും കൂടുതല്‍ തദ്ദേശസ്വയംഭരണ വകുപ്പിൽ ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് 7,89,623 ഫയലുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തദ്ദേശസ്വയംഭരണ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്. 2,51,769 ഫയലുകളാണ് നടപടിയാകാതെ കിടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ ഓഫീസുകളിലായി 7,89,623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടേറിയറ്റില്‍ മാത്രം ഇങ്ങനെ 93,014 ഫയലുകളുണ്ട്. വനം വകുപ്പില്‍ 1,73, 478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകള്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44,437 ഫയലുകളാണ് ആഭ്യന്തര വകുപ്പില്‍ കെട്ടി കിടക്കുന്നത്. 41,007 ഫയലുകള്‍ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. റവന്യു വകുപ്പില്‍3 8,888, ഭക്ഷ്യ വകുപ്പില്‍ 34,796, ആരോഗ്യവകുപ്പില്‍ 20,205 ഫയലുകളും കെട്ടി കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.