ഗര്‍ഭിണിയും ഭര്‍ത്താവിന്റെയും ദാരുണാന്ത്യത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി മോട്ടോര്‍ വാഹനവകുപ്പ്; തീ ആളാന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ച പെട്രോള്‍ കുപ്പികള്‍

കണ്ണൂരില്‍ ദമ്പതികള്‍ മരിച്ച കാര്‍ അപകടത്തില്‍ തീ ആളിക്കത്താന്‍ കാരണം കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോര്‍ വാഹനവകുപ്പ്. കാറില്‍ രണ്ട് കുപ്പികളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. എയര്‍ പ്യൂരിഫയറിലേക്കും തീ പടര്‍ന്നിരുന്നു. എംവിഡിയും ഫോറന്‍സിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

കാറിന് തീപ്പിടിക്കാന്‍ കാരണം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് കണ്ണൂര്‍ ആര്‍ടിഒ പറഞ്ഞിരുന്നു. സാനിറ്റൈസറോ സ്‌പ്രേയോ ആവാം തീ ആളിക്കത്താന്‍ ഇടയാക്കിയതെന്നായിരുന്നു നിഗമനം. വിശദമായ പരിശോധനയിലാണ് പെട്രോള്‍ സൂക്ഷിച്ചതാണ് തീ ആളിക്കത്താന്‍ ഇടയാക്കിയതെന്ന് കണ്ടെത്തിയത്.

ഇന്നലെ രാവിലെയായിരുന്നു കണ്ണൂര്‍ ആശുപത്രിയിലേക്ക് യാത്ര തിരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്തും ഭാര്യ റീഷയുമാണ് മരിച്ചത്. ഒരു കുട്ടിയടക്കം പിന്‍സീറ്റിലിരുന്ന നാലുപേരും രക്ഷപ്പെട്ടു. തീആളിപടര്‍ന്നതോടെ മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *