ലോസാഞ്ചലസ് : ഓസ്കര് വേദിയിൽ അവതാരകന് ക്രിസ് റോക്കിന്റെ മുഖത്തടിച്ച് മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെ പരിഹസിച്ച് ക്രിസ് റോക്ക് നടത്തിയ കമന്റാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്. തല്ലിയശേഷം ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്കറിന് എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.
One of the most shocking moments in TV history – #ChrisRock made a "G.I. Jane 2" joke about #JadaPinkettSmith prompting #WillSmith to punch him and then yell:“Leave my wife’s name out of your f**king mouth” at the 2022 #Oscars. pic.twitter.com/Ilf6JfrC9a
— Filmfare (@filmfare) March 28, 2022