അറസ്റ്റ് തടയണമെന്ന അഡ്വ.സൈബിയുടെ ആവശ്യം തളളി ഹൈക്കോടതി; എന്തിനാണ് ഭയം സത്യം പുറത്ത് വരട്ടെയെന്നും ഹൈക്കോടതി

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന കേസ് നേരിടുന്ന അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസിൻ്റെ ഹരജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എന്തിനാണ് ഭയമെന്നും സത്യം പുറത്തുവരട്ടെയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കേസ് ഏറെ ഗൌരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ജുഡീഷ്യൽ സംവിധാനത്തെ ബാധിക്കുന്ന കേസാണിത്. അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റിന് നേരെയാണ് ആരോപണമെന്നതിനാൽ അതീവ ഗൌരവമുണ്ട്. മാത്രമല്ല, കേസന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ഘട്ടത്തിൽ അന്വേഷണം തടയാനാകില്ല. ഗൂഢാലോചനയുണ്ടെന്ന സൈബിയുടെ ആരോപണത്തിലും കോടതി നിലപാട് വ്യക്തമാക്കി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചാൽ ഇക്കാര്യത്തിൽ സൈബിക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.