ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ഓസീസിനെ തറപറ്റിച്ചു. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 91 റണ്‍സില്‍ അവസാനിച്ചു.
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ ഒന്നാാം ഇന്നിങ്സില്‍ 400 റണ്‍സ് അടിച്ചെടുത്തു. 223 റണ്‍സ് ലീഡ് വഴങ്ങിയാണ് ഓസീസ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.
രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത അശ്വിന് ആണ് ഓസീസിനെ വീഴ്ത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 12 ഓവര്‍ എറിഞ്ഞ അശ്വിന് 37 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടും അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.