കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി ആകാശ് തില്ലങ്കേരി; അറസ്റ്റിലായ കൂട്ടാളികള്‍ക്കും ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ ജാമ്യം. ആകാശ് മട്ടന്നൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. ആകാശ് തില്ലങ്കേരിക്ക് പുറമേ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടിയിരുന്നു.പാര്‍ട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്ന ആകാശ് തില്ലങ്കേരി വിഷയം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തിര യോഗം സിപിഐഎം വിളിച്ച് ചേര്‍ത്തിരുന്നു. എംവി ജയരാജന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ആകാശിന്റെ നാടായ തില്ലങ്കേരിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ മുഴുവന്‍ പേരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മന്ത്രി എംബി രാജേഷിന്റെ പേഴ്സണ്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് പൊലീസ് നടപടി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. ആകാശ് തില്ലങ്കേരി കോടതിയിലെത്തി ജാമ്യം നേടിയത് പോലീസിന് വന്‍തിരിച്ചടിയായിരിക്കുകയാണ്.