തിരുവനന്തപുരം: സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തിൽ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണം.ഇവിടെത്തെ ജീവക്കാർക്ക് അധികജോലി ചെയ്ത് നടു ഓടുഞ്ഞിട്ടും ഇതൊന്നും കണ്ടതായി അധികൃതർ നടിക്കുന്നില്ല.സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരുമാണ് ഏജീസ് ഓഫീസിന്റെ ഗുണഭോക്താക്കള്‍. അഖിലേന്ത്യ സര്‍വീസുകാരുടെയും,ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്ബളം നിര്‍ണയിക്കുന്നതും ശമ്ബള സ്ലിപ്പ് നല്‍കുന്നതും ഏജീസ് ഓഫീസില്‍നിന്നാണ്. സംസ്ഥാന സര്‍ക്കാരുമായും സര്‍ക്കാര്‍ ജീവനക്കാരുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജി (അക്കൗണ്ട്സ് ആന്‍ഡ് എന്‍ടൈറ്റില്‍മെന്റ്) ഓഫീസുകളിലാണ് പ്രതിസന്ധി. നിലവില്‍ 1532 തസ്തിക അനുവദിച്ചെങ്കിലും ഇവിടെ 721 ജീവനക്കാരാണുള്ളത്. 2004ല്‍ 2523 തസ്തിക അനുവദിച്ചപ്പോള്‍ 1942 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇത് വര്‍ഷാവര്‍ഷം കുറഞ്ഞ് പകുതിക്കും താഴെയെത്തി. 2019 സെപ്തംബറിനുശേഷം വിരമിച്ച സീനിയര്‍ അക്കൗണ്ട്സ്/ ഓഡിറ്റ് ഓഫീസര്‍മാരുടെ ഒഴിവുകളില്‍ ഉദ്യോേഗക്കയറ്റം നല്‍കിയിട്ടില്ല. ഗ്രൂപ്പ് (സി )തസ്തികകളും സൂപ്പര്‍വൈസറി തസ്തികകളും നികത്തുന്നില്ല.
|വിവിധ ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് ജീവനക്കാർ .
അവധി കാര്യങ്ങളുടെ രേഖകള്‍ സൂക്ഷിക്കല്‍, ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, ഭവന, വാഹന, പലിശരഹിത വായ്പ തുടങ്ങിയവയുടെ കണക്ക് സൂക്ഷിക്കല്‍, പെന്ഷന് നിശ്ചയിക്കല്‍ തുടങ്ങിയവ ഏജി (എ ആന്‍ഡ് ഇ) ഓഫീസുകളാണ് കൈകാര്യം ചെയ്യുന്നത്