നാളെ മുതല്‍ ജീവിതഭാരം വര്‍ദ്ധിക്കും
ഭൂമിക്കും രജിസ്ട്രേഷനും ചെലവേറും;
മോട്ടോര്‍ വാഹനനികുതികളും വര്‍ദ്ധിക്കും

തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന പൊതുജനത്തിന് നാളെ മുതല്‍ ഇരട്ടിഭാരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകളില്‍ നടത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ സാമ്പത്തികവര്‍ത്തിന്റെ ആരംഭമായ നാളെ മുതല്‍ പല നിരക്കുകളിലും മാറ്റം വരുന്നത്. പ്രതിദിനം വര്‍ദ്ധിക്കുന്ന ഇന്ധനനികുതികള്‍ക്ക് പുറമെ കുടിവെള്ളം മുതല്‍ ഭൂമി ഇടപാടുകള്‍ വരെ ചെലവേറിയതാകും.

ചെലവേറുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുടെയും മോട്ടോര്‍വാഹനങ്ങളുടെയും നികുതിനിരക്കുകളിലാണ് വലിയ വര്‍ദ്ധനയുണ്ടാകുന്നത്.
– അടിസ്ഥാന ഭൂനികുതിയില്‍ വലിയ വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് ഉത്തരവുകള്‍ ഇറക്കികഴിഞ്ഞു. ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി പരിഷ്‌കരിച്ചിട്ടുണ്ട്.
-അതോടൊപ്പം ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധനയും വരുത്തിയിട്ടുണ്ട്. ഇത് രജിസ്‌ട്രേഷന്‍ ചെലവേറിയതാക്കും.
-വാഹനങ്ങളുടെ നികുതിയും വര്‍ദ്ധിക്കും. 2 ലക്ഷംരൂപ വരെ വിലയുള്ള മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോര്‍ വാഹനനികുതിയില്‍1% വര്‍ദ്ധനവരും.
-പഴയവാഹനങ്ങളുടെ ഹരിതനികുതിയില്‍ 50% വര്‍ദ്ധന.
-വാഹനരജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് ഫീസുകള്‍ ഉള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പിന്റെ ഒട്ടുമിക്ക സേവനങ്ങള്‍ക്കും ചെലവേറും
-വെള്ളക്കരത്തില്‍ 5% വര്‍ദ്ധനയും നിലവില്‍ വരും.
-രാജ്യത്ത് ഡിജിറ്റല്‍ ആസ്തികള്‍ക്ക് ഇന്നു മുതല്‍ മുപ്പതു ശതമാനം നികുതി ഉണ്ടാകും. ക്രിപ്‌റ്റോ കറന്‍സി അടക്കം എല്ലാ വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇത് ബാധകവുമാകും.

ചെലവുകുറയുന്നവ:
– ധരിക്കാവുന്നതും കേള്‍ക്കാവുന്നതുമായ ഉപകരണങ്ങള്‍, ഇലക്‌ട്രോണിക് സ്മാര്‍ട്ട് മീറ്ററുകള്‍.
-മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ട്രാന്‍സ്‌ഫോര്‍മര്‍, കാമറ മൊഡ്യൂളിന്റെ കാമറ ലെന്‍സുകള്‍
-രത്‌നങ്ങളും ആഭരണങ്ങളും

Leave a Reply

Your email address will not be published. Required fields are marked *