ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ്; റിവ്യു ഹര്‍ജി ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ റിവ്യു ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
കഴിഞ്ഞ മാര്‍ച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ റിവ്യുഹര്‍ജി നല്‍കിയത്.
2019ല്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ട ശേഷം കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ശശികുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമുണ്ടോയെന്നും, പരാതിയില്‍ കഴമ്പുണ്ടോയെന്നും സംശയിച്ചാണ് രണ്ടംഗ ബെഞ്ച് ഹര്‍ജി ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ലോകായുക്ത ഫുള്‍ ബെഞ്ചും കേസ് പരിഗണിക്കും.