മാദ്ധ്യമപ്രവര്‍ത്തകരുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്ദേഭാരത് ട്രെയിന്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ഇല്ലെന്ന തരത്തില്‍ നടന്ന പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു

കാളപെറ്റു എന്ന കേട്ട ഉടനെ കയറെടുത്തോടിയ മാദ്ധ്യമപ്രവര്‍ത്തകരുടെ വാക്ക് കേട്ടാണ് മുഖ്യമന്ത്രി വന്ദേഭാരത് ട്രെയിന്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. വാസ്തവത്തില്‍ പാര്‍ലമെന്റിലെ ചോദ്യത്തിന് നല്‍കിയ മറുപടി മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണ്. അത് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുന്ന സ്ഥിതിയിലേയ്ക്ക് എത്തിച്ചു. പ്രധാനമന്ത്രി കേരളത്തിന് വേണ്ടി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ഇല്ല എന്ന തരത്തില്‍ നടന്ന പ്രചാരണം’ എന്ന് വി മുരളീധരന്‍ പറഞ്ഞു

കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. ബിജെപി നേതാവും ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി കെ കൃഷ്ണദാസ് ലോക്കോ പൈലറ്റിനെ പൂമാലയിട്ട് സ്വീകരിച്ചു. വൈകിട്ടോടെ റേക്കുകള്‍ കൊച്ചുവേളിയിലെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *