എം ഡി എം എയുമായി നഴ്സിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

47 ഗ്രാം എം ഡി എം എയുമായി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി സൂരത്താണ് അമരവിള ചെക്ക് പോസ്റ്റില്‍ പിടിയിലായത്. ടൂറിസ്റ്റ് ബസില്‍ ബംഗളൂരുവില്‍ നിന്ന് എം ഡി എ എയുമായി വരുന്നതിനിടെയാണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്. ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ് സൂരത്ത്.

ബസില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി സൂരത്തിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു. മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സൂരത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്സൈസ് വ്യക്തമാക്കി. അതേസമയം, ആലപ്പുഴയിലും എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കമ്പിവളപ്പ് കണ്ടംകുളങ്ങര വീട്ടില്‍ മാഹിന്‍ (20), അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കാക്കാഴം വെളിംപറമ്പ് വീട്ടില്‍ ഇര്‍ഫാന്‍ (19) എന്നിവരാണ് പുന്നപ്ര പൊലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി എം ഡി എം എ സൂക്ഷിക്കുകയായിരുന്നു ഇവര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

 

Leave a Reply

Your email address will not be published. Required fields are marked *