രാഹുല്‍ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ ലഭിക്കുമോ ഇന്ന് അറിയാം

വിവാദ മോദി പരാമര്‍ശത്തില്‍ കുറ്റക്കാരനെന്ന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി വിധിച്ചതോടെ എം.പി സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനം. വിധി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ സൂറത്ത് അഡിഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് ഇന്നുണ്ടാകും. ജഡ്ജി റോബിന്‍ മൊഗേരയാണ് ഉത്തരവ് പറയുന്നത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നില്ല.

വിധി സസ്പെന്‍ഡ് ചെയ്താല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും. ഇല്ലെങ്കില്‍ അയോഗ്യത തുടരും. ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുലിന് മുന്നിലുള്ള അടുത്ത പോംവഴി. രാഹുലിന് അനുകൂലമായി വിധി വന്നാല്‍ ഹൈക്കോടതിയില്‍ പോകാനാണ് ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദിയുടെ തീരുമാനം. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനൊപ്പം സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷ അഡിഷണല്‍ സെഷന്‍സ് കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസംഗം മോദി സമൂഹത്തെയോ ഹര്‍ജിക്കാരനെയോ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്നാണ് രാഹുലിന്റെ വാദം

 

Leave a Reply

Your email address will not be published. Required fields are marked *