കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍

വിവിധ റെയില്‍വേ പദ്ധതികള്‍, ഡിജിറ്റല്‍ പാര്‍ക്ക്, കൊച്ചി ജല മെട്രോ എന്നിവ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി,.കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയെപ്പറ്റി പരാമര്‍ശിച്ചില്ല. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി എത്തിയതില്‍ അതിയായ സന്തോഷമുണ്ട്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അര്‍പ്പണ മനോഭാവത്തോടെ ഒരുമിച്ച് നീങ്ങിയാല്‍ സംസ്ഥാനത്ത് റെയില്‍വേ പോലുള്ള മേഖലകളില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യം.രാജ്യത്തെ ആദ്യത്തെ ടെക്‌നോപാര്‍ക്കും, ഡിജിറ്റല്‍ സര്‍വകലാശാലയും യാഥാര്‍ത്ഥ്യമാക്കിയ കേരളത്തിലാണ് ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ മുന്‍കൈയിലുള്ള ഈ സ്ഥാപനം ഇന്ത്യക്കാകെ അഭിമാനകരമാണ്.ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയിലെ ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്നാണ് 1500 കോടി മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ പാര്‍ക്കിന്റെ ഭാഗമാകും. മാഞ്ചസ്റ്റര്‍, ഓക്‌സ്ഫഡ്, എഡിന്‍ബറ വിദേശ സര്‍വകലാശാലകള്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി ധാരണാപത്രത്തില്‍ ഒപ്പു വച്ചതില്‍ നിന്നു തന്നെ ഇത് രാജ്യത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്