പൊതുമരാമത്ത് പ്രീമണ്‍സൂണ്‍ പ്രവര്‍ത്തികള്‍ക്ക് ഈയാഴ്ച തുടക്കം

മേയ് രണ്ടാം വാരം പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായ ഓട ക്‌ളീനിംഗ്,മരച്ചില്ലകള്‍ നീക്കം ചെയ്യല്‍,റോഡരികിലെ കാടുകള്‍ വെട്ടിത്തെളിക്കല്‍,ഗട്ടറുകള്‍ അടയ്ക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ കഴിഞ്ഞമാസം ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.

റണ്ണിംഗ് കോണ്‍ട്രാക്ട് നിലവിലുള്ള റോഡുകളെല്ലാം മഴയ്ക്ക് മുന്നോടിയായി ഗതാഗതയോഗ്യമാക്കും. റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ മഴക്കാല പൂര്‍വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തിനടത്തും.

കെ.ആര്‍.എഫ്.ബി,കെ.എസ്.ടി.പി,റിക്ക്,എന്‍.എച്ച് വിംഗുകളും ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. റിന്യൂവല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നേടിയെടുത്ത പ്രവൃത്തികളെല്ലാം ഈമാസം അവസാനത്തോടെ നിര്‍മ്മാണത്തിലേക്ക് കടക്കും. 15ന് മുമ്പ് എല്ലാ ചീഫ് എന്‍ജിനിയര്‍മാരും വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടാത്ത റോഡുകള്‍ക്ക് മഴക്കാല പൂര്‍വ അറ്റകുറ്റപ്പണികള്‍ക്കായി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തലത്തില്‍ ഫണ്ട് അനുവദിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *