കെ ഫോണ്‍ പദ്ധതിയില്‍ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

റോഡ് ക്യാമറ മാതൃകയില്‍ കെ ഫോണിലും വലിയ അഴിമതി നടന്നതായി വി ഡി സതീശന്‍ ആരോപിച്ചു. ബെല്ല്, എസ് ആര്‍ ഐ ടി, റെയില്‍ ടെല്‍ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തിനാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാര്‍ ലഭിച്ചത്.
എ ഐ ക്യാമറ തട്ടിപ്പ് നടത്തിയ എസ് ആര്‍ ഐ ടി എന്ന കമ്പനി കെ ഫോണിലുമുണ്ട്. എസ് ആര്‍ ഐ ടി അശോക് ബില്‍കോണ്‍ എന്ന കമ്പനിയ്ക്ക് ഉപകരാര്‍ നല്‍കി. ഈ കമ്പനി പ്രസാദിയ കമ്പനിയ്ക്ക് കരാര്‍ നല്‍കി.
മുഖ്യമന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണിതെന്ന് വി ഡി സതീശന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു അശോക് ബില്‍കോണ്‍ പാലങ്ങളും മറ്റും നിര്‍മിക്കുന്ന കമ്പനിയാണ്. ഇവര്‍ക്ക് കെ ഫോണുമായി ബന്ധമില്ല.1028 കോടിയുടെ പദ്ധതി 1548 കോടിയുടെ പദ്ധതിയായി ഉയര്‍ന്നു.