കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

വിദ്വേഷത്തിന്റെ വിപണി അടച്ചിരിക്കുന്നു. സ്‌നേഹത്തിന്റെ കടകള്‍ തുറന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ന്യൂഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്താണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

കര്‍ണാടകയില്‍ നടന്നത് സാധാരണക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള മത്സരമായിരുന്നു. ഇതില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയും അറിയിച്ചു. ‘ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും സാധാരണക്കാരനൊപ്പം പാര്‍ട്ടിയുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെയുള്ള 224സീറ്റില്‍ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചത്. ബി ജെ പിയ്ക്ക് 64 സീറ്റ്. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെ ഡി എസ് 20 സീറ്റില്‍ ഒതുങ്ങി

കൂടാതെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സന്തോഷം പങ്കുവയ്ക്കുന്ന സമയത്ത് അദ്ദേഹം വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഈ വിജയം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *