കൈക്കൂലി എന്ന് പരാതി; കേസില്ലെന്ന് പൊലീസ്

തിരുവനന്തപുരത്ത് ശാസ്തമംഗലം വില്ലേജ് ഓഫിസിനു സമീപം പരാതി എഴുതാനിരിക്കുന്ന വ്യക്തി കൈക്കൂലി വാങ്ങുന്നതായി വില്ലേജ് ഓഫിസര്‍ മ്യൂസിയം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ല. വില്ലേജ് ഓഫിസില്‍ സമര്‍പ്പിക്കാനായി അപേക്ഷ തയാറാക്കാന്‍ എത്തിയ വ്യക്തിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നാണു പരാതി. അപേക്ഷ തയാറാക്കാന്‍ എത്തിയ ആള് ഇതേക്കുറിച്ച് വില്ലേജ് ഓഫിസറോട് ചോദിച്ചിരുന്നു.
തുടര്‍ന്നാണ് വില്ലേജ് ഓഫിസര്‍ പരാതി നല്‍കിയത്. കൈക്കൂലി വാങ്ങിയയാള്‍ക്ക് എതിരെയും കൈക്കൂലി നല്കിയ ആള്‍ക്ക് എതിരെയും ആണ് വില്ലേജ് ഓഫിസറുടെ പരാതി. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ പരാതി ഇല്ലാത്തതിനാല്‍ കൈക്കൂലി സംബന്ധിച്ച് എങ്ങനെ കേസെടുക്കുമെന്നാണു പൊലീസിന്റെ ചോദ്യം.