സാമ്പത്തികത്തട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

തൃശൂര്‍: വ്യാജ അഭിഭാഷക ചമഞ്ഞ് അധ്യാപന ജോലി വാഗ്ദാനം ചെയ്തു നാലുലക്ഷത്തിലധികംരൂപ തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിെവെ.എസ്.പി: കെ. എ സുരേഷ് ബാബുവിന്റെ ഭാര്യ വി.പി. നുസ്രത്ത് അറസ്റ്റില്‍.
മലപ്പുറം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണു പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ െവെകിട്ടു മലപ്പുറം കോടതിയില്‍ ഹാജരാക്കി.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായി ഇവര്‍ പല തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

മലപ്പുറം സ്വദേശിനിയായ യുവതി നല്‍കിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്‌റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്നാണു പരാതികളുള്ളതെന്നു പോലീസ് പറയുന്നു.

നേരത്തെ തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതികള്‍ കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കോടതിയില്‍ പല കേസുകളും നിലനില്‍ക്കുന്നുണ്ട് ഇവര്‍ െഹെക്കോടതിയെ സമീപിക്കുകയും ഉപാധികളോടെ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന പരാതിക്കെതിരെ നുസൃത്തും നേരത്തെ രംഗത്തുവന്നിരുന്നു. നിരവധി പേരില്‍ നിന്നും പണം തട്ടിയതായി ആരോപിച്ച് ഒരുകൂട്ടംപേര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഡി.െവെ.എസ്.പിയുമായുള്ള വിവാഹം മുടക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയാണെന്നുമാണു ഇവര്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *