മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂയോര്‍ക്കില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്തുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഹിന്ദുക്കളുടെ പാര്‍ട്ടിയായ ബി ജെ പിയെ വിമര്‍ശിച്ച് മതേതരത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു. എന്നാല്‍ താങ്കള്‍ എം പിയായിരുന്ന കേരളത്തില്‍, മുസ്ലീം പാര്‍ട്ടിയായ മുസ്ലീം ലീഗുമായി കോണ്‍ഗ്രസ് സഖ്യത്തിലാണല്ലോ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘മുസ്ലീം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണ്. മതേതരമല്ലാത്ത ഒന്നും അതിലില്ല. എനിക്ക് തോന്നുന്നു ചോദ്യം ചോദിച്ചയാള്‍ മുസ്ലീം ലീഗിനെക്കുറിച്ച് ഒന്നും പഠിച്ചിട്ടില്ലെന്ന്.രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, രാഹുലിന്റെ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ബി ജെ പി രംഗത്തെത്തി. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്ന് ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യ പരിഹസിച്ചു