ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. അകടത്തില്‍ അമ്പതിലേറെ പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം.ആറ് പേര്‍ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത

കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം. അഞ്ചോളം ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങി പോയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *