അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്ന കേസില്‍ സച്ചിന്‍ദേവ്

എം.എല്‍.എയ്ക്കും,സി.പി.എം മുഖപത്രം ദേശാഭിമാനിക്കുമെതിരെ കെ.കെ.രമ എം.എല്‍.എ കോടതിയില്‍ മൊഴി നല്‍കി. സാക്ഷികളെ വിസ്തരിക്കുന്നതടക്കം കൂടുതല്‍ തെളിവെടുപ്പിനായി കേസ് 30 ലേക്ക് മാറ്റി.സച്ചിന്‍ ദേവ്, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ.ജെ.തോമസ് എന്നിവര്‍ക്കെതിരെ നല്‍കിയ രണ്ട് ഹര്‍ജികളിലാണ് രമ ചീഫ് ജുഡീഷ്യല്‍ മജിസേ്ട്രറ്റ് വി.ജി.ബിജു മുമ്പാകെ മൊഴി നല്‍കിയത്.

മാര്‍ച്ച് 15 ന് നിയമസഭയ്ക്കകത്ത് പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുന്നതിനിടെ രമയ്ക്ക് പരിക്കേറ്റിരുന്നു. ഇതേപ്പറ്റി പിറ്റേന്ന് ദേശാഭിമാനിയില്‍ രമയുടെ കൈയില്‍ കെട്ട് നാടകം എന്ന രീതിയില്‍ അപമാനകരമായ വാര്‍ത്ത കൊടുത്തുവെന്നാണ് പരാതി. സച്ചിന്‍ദേവ് മാര്‍ച്ച് 15ന് ഫേസ് ബുക്കില്‍ അപമാനകരമായ പോസ്റ്റുമിട്ടു. ‘സിനിമയില്‍ ഇടതു കൈയിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം’ എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്.

 

Leave a Reply

Your email address will not be published. Required fields are marked *