സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: തനിക്കെതിരായ കേസുകളില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിബിഐ നേരിട്ട് അന്വേഷണം നടത്തിയാലും ഭയമില്ല. കരുണാകരന്‍ ട്രസ് സംബന്ധിച്ച് പിരിച്ച പണത്തിന്റെ കണക്കും വിജിലന്‍സിന് നല്‍കും. കേസിലെ പരാതിക്കാരന്‍ പ്രശാന്ത് ബാബു ഒറ്റുകാരനാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. കൊല്ലാന്‍ വന്ന സി പി എമ്മുകാര്‍ക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബു. കള്ള സാക്ഷികളെ വച്ച് മറ്റുള്ളവര്‍ക്ക് എതിരെ കേസ് എടുക്കുകയാണ്. ഈ സര്‍ക്കാര്‍ തരംതാണു, അധഃപധിച്ചു. മുതിര്‍ന്ന സിപിഎം നേതാവിനെതിരായ ആരോപണത്തില്‍ ജി ശക്തിധരനെ അവിശ്വസിക്കേണ്ട കാര്യമില്ല. ശക്തിധരന്റെ ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ എന്താണ് അന്വേഷിക്കാത്തത്? ഏതോ പയ്യന്‍ കൊടുത്ത കേസില്‍ എനിക്കെതിരെ 10 ലക്ഷത്തിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കെ സുധാകരന്‍ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *