ലോക്സഭാ തിരഞ്ഞെടുപ്പില്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളും വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. അധിക സീറ്റിനെക്കുറിച്ച് ഔദ്യോഗികമായല്ലെങ്കിലും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നെങ്കിലും കിട്ടണമെന്നുറച്ചാണ് മാണി വിഭാഗം കരുനീക്കുന്നത്. പത്തനംതിട്ട പാര്‍ലമെന്റ് പരിധിയില്‍ മാത്രം മൂന്ന് എം എല്‍ എമാരാണ് കേരള കോണ്‍ഗ്രസിന് നിലവില്‍ ഉള്ളത്. ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധി റോഷി അഗസ്റ്റിന്‍ മന്ത്രിയാണ്.മദ്ധ്യതിരുവിതാംകൂറിലെ യു ഡി എഫിലെ പ്രബലശക്തിയായിരുന്നു കേരള കോണ്‍ഗ്രസ്-മാണി വിഭാഗം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അവര്‍ ഇടതിലേയ്ക്ക് ചേക്കേറിയത്. കോണ്‍ഗ്രസും ലീഗും മാണിയും എന്ന ഫോര്‍മുലയായിരുന്നു കാലങ്ങളോളം യു ഡി എഫിന്റെ ആണിക്കല്ല്. കെ എം മാണിയുടെ മകന്‍ ജോസ് കെ.മാണിയുടെ പാര്‍ട്ടിയ്ക്ക് തന്നെയാണ് ഇടുക്കി, പത്തനംതിട്ട മേഖലകളില്‍ ഇപ്പോഴും കേരള കോണ്‍ഗ്രസുകളുടെ കൂട്ടത്തില്‍ വിലപേശല്‍ ശേഷിയുള്ളത്

 

Leave a Reply

Your email address will not be published. Required fields are marked *