പ്രതികരിക്കാനില്ലെന്ന് ജി.ശക്തിധരന്‍; പൊലീസ് മൊഴിയെടുക്കുന്നു

സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ മൊഴിയെടുക്കുന്നു. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ശക്തിധരന്‍ വ്യക്തമാക്കി. ബെന്നി ബഹനാന്‍ ഡിജിപിക്ക് കൊടുത്ത പരാതിയുടെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് എസിപിയെ ഏല്‍പ്പിച്ചതിന് പിന്നാലെയാണ് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

കലൂരിലെ ദേശാഭിമാനി ഓഫിസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ ഉന്നതനായ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു.

ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു’ വെന്നായിരുന്നു ശക്തിധരന്റെ ആരോപണം. കടത്തിയ പണത്തിന്റെ ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രങ്ങളില്‍ ലഭ്യമല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശക്തിധരന്‍ ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *