നിയമസഭാ കയ്യാങ്കളി കേസ്: തുടര്‍ അന്വേഷണത്തിന് ഉപാധികളോടെ അനുമതി നല്കി കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടര്‍ അന്വേഷണത്തിന് ഉപാധികളോടെ കോടതിയുടെ അനുമതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് അനുമതി നല്‍കിയത്. രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.