മമത ബാനര്‍ജിക്ക് പോകേണ്ട കോളുകള്‍ പാലക്കാടന്‍ മലയാളിക്ക്

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്ലൊരു ഫാന്‍സി നമ്പറുള്ള സിം കാര്‍ഡ് ലഭിച്ചപ്പോള്‍ മുന്‍പിന്‍ നോക്കാതെ അത് കൈക്കലാക്കുകയായിരുന്നു പാലക്കാട് പുതുപ്പരിയാരം സ്വദേശി കാര്‍ത്തികേയന്‍. പിന്നീട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞപ്പോഴും ആ സിം കാര്‍ഡ് കളഞ്ഞില്ല.

ബന്ധുക്കളും പരിചയക്കാരുമടക്കം പതിനഞ്ച് വര്‍ഷം കൊണ്ട് ആയിരത്തിലേറെ പേരുടെ പക്കലേക്ക് ആ നമ്പര്‍ എത്തി. എന്നാല്‍ കൊറോണവൈറസ് ഭീതി പരത്തി തുടങ്ങിയ 2020 ല്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.

ഐ ലവ് യുവര്‍ പാര്‍ട്ടി എന്ന ആദ്യത്തെ മെസേജിലായിരുന്നു തുടക്കം. പിന്നീട് ഫോണില്‍ ഇടവേളകളില്ലാതെ വിളികള്‍ വന്നു. വാട്‌സ്ആപ്പിലും എസ്എംഎസ് ആയും മെസേജുകള്‍ നിറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പകച്ചുപോയി കാര്‍ത്തികേയന്‍. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നു. കൊവിഡ് കാലത്ത് തുടങ്ങിയ ആ വിളികള്‍ ഇന്നും അവസാനിച്ചിട്ടില്ല.

പതിവ് പോലെ ഇപ്പോഴും വിളികള്‍ വരും. എന്നാല്‍ ഇന്ന് കാര്‍ത്തികേയന്‍ വിളിക്കുന്നവര്‍ക്ക് മറുപടി കൊടുക്കും, കൃത്യമായി. കാരണം എല്ലാ വിളികളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തേടിയാണെന്ന് ഇപ്പോള്‍ അറിയാം. പത്തക്ക ഫോണ്‍ നമ്പറില്‍ ഒറ്റ നമ്പറിന്റെ വ്യത്യാസമാണ് മമത ബാനര്‍ജിയെ തേടിയുള്ള ഫോണ്‍ കോളുകളെ പാലക്കാടേക്ക് എത്തിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *