ട്രെയിനില്‍ കുറയും, ബസില്‍ കൂടും

തിരുവനന്തപുരം: ഓണക്കാലത്ത് ട്രെയിന്‍ യാത്ര ലാഭകരമാകും. ഓണത്തിന് നാട്ടിലേക്കും പുറത്തേക്കും പോകുന്ന യാത്രക്കാരെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ബസുകള്‍ പിഴിയും.ഉത്സവദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ കൂടുമെന്നാണ് സൂചനകള്‍. അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15% നിരക്ക് കുറയും.

ഓഗസ്റ്റ് സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലാണ് ഫ്‌ളക്‌സി നിരക്ക് ഈടാക്കുക. എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണിത്. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റിന് അഞ്ച് ശതമാനം വര്‍ധനയാകും ഉണ്ടാവുക. അതേസമയം, ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവാണ് റെയില്‍വേ നല്‍കുക.

എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണിത്. യാത്രക്കാര്‍ കുറവുള്ള, ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലാകും ഇളവ് നല്‍കുക. ഇത് ഒരു മാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിന് ഉള്‍പ്പെടെ ഇളവ് ബാധകമായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *