മുതലപ്പൊഴിയിലെ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: മരിച്ചവരുടെ ബന്ധുക്കളോ പ്രദേശവാസികളോ അല്ല പ്രതിഷേധിച്ചതെന്ന് പിന്നീടാണ് മനസിലായത്. നാലോ അഞ്ചോ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരു സ്ത്രീയും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പ്രതിഷേധിച്ചപ്പോള്‍ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ അതിനെതിരെ തിരിയുമെന്ന് കണ്ടതോടെയാണ് മന്ത്രിമാര്‍ ഇടപെട്ടത്. അദാലത്തുകള്‍ നിര്‍ത്തിവച്ചാണ് അവിടെയെത്തിയതെന്നും തങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ സംഘര്‍ഷമുണ്ടാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മത്സ്യത്തൊഴിലാളികളാരു തങ്ങളെ തടഞ്ഞിട്ടില്ലെന്നും, തങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയില്‍ ഫിഷിംഗ് ഹാര്‍ബര്‍ നിലവില്‍ വന്നശേഷം വിവിധ അപകടങ്ങളിലായി ഇതുവരെ 61 പേരുടെ ജീവനാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം ഒരാള്‍ മരിക്കുകയും മൂന്ന്പി മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *