ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാത്ത,പരിഹരിക്കാത്ത നിലപാടാണ് മുഖ്യമന്ത്രിക്ക്

കോഴിക്കോട്:ഏക സിവില്‍ കോഡിനെതിരായ സിപിഎം എതിര്‍പ്പ് മല എലിയെ പ്രസവിച്ച പോലെയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.ഏക സിവില്‍ കോഡ് സി പി എമ്മിന് ബൂമറാങ്ങ് ആവും.നേരത്തെ ഏക സിവില്‍ കോഡിനെ അനുകൂലിച്ച സിപിഎമ്മിന് ഇപ്പോഴത്തെ നിലപാട് തിരിച്ചടിയാവും. സിപിഎം സെമിനാര്‍ ലീഗിനെ ചാക്കിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് .അത് ലീഗ് മനസിലാക്കിയിട്ടുണ്ട്. മതമൗലിക വാദികള്‍ക്ക് ഊര്‍ജം പകരാന്‍ മാത്രമേ അത് ഉപകരിക്കൂ.ഏക സിവില്‍ കോഡിന്റെ പേരില്‍ ധ്രുവീകരണം ഉണ്ടാക്കി പഴയതു പോലെ സിപിഎമ്മിന് ഗുണം ഉണ്ടാക്കാനാവില്ല. പുരോഗന പരമായ ചിന്താഗതിയാണതെന്നും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍കോഡിനെതിരെ വലിയ പ്രചാരണം നടക്കുമ്പോഴും സാധാരണ ജനങ്ങളുടെ പ്രശ്‌നം ആരും കാണുന്നില്ല. ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാത്ത, പരിഹരിക്കാത്ത നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ച് ഒഴിഞ്ഞ് പകരം മറ്റാരെയെങ്കിലും ചുമതല ഏല്‍പ്പിക്കണം.സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധിയാണുള്ളത്.. 150 ദിവസമായി മുഖ്യമന്ത്രി ജനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു. വിദേശത്ത് പോയാല്‍ സാധാരണ മാധ്യമങ്ങളെ കാണാറുണ്ട്. അതുണ്ടായില്ല. പകര്‍ച്ചപനി വ്യാപകമായിട്ടും മുഖ്യമന്ത്രി ജനങ്ങളോട് സംവദിച്ചില്ല. സംസ്ഥാനത്ത് മാലിന്യ കൂമ്പാരം നിറഞ്ഞു . അവ നീക്കാന്‍ നടപടിയില്ല. ആവശ്യത്തിന് ഡോക്ടര്‍മാരോ മരുന്നോ ഇല്ല. മുഖ്യമന്ത്രി പൂര്‍ണ്ണമായും കളമൊഴിഞ്ഞു. മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ പോലും വിശദീകരിക്കുന്നില്ല. മന്ത്രിമാര്‍ തമ്മില്‍ ഏകോപനമില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി..