കെ.വി തോമസ് അഴകിയ ദല്ലാൾ: ചെറിയാൻ ഫിലിപ്പ്

ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദ്ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യം. മറ്റിടങ്ങളില്‍ സി.പി.എം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുളളത് എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *