ഉമ്മന്‍ ചാണ്ടിക്ക് മതപരമായ ചടങ്ങ് മതിയെന്ന് കുടുംബം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങില്‍ ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികള്‍ ആവശ്യമില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യ മറിയാമ്മ ഉമ്മന്‍ കത്ത് നല്‍കിയത്

എന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കുടുംബത്തിന്റെ അഭിപ്രായം തേടാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അര്‍ബുദത്തിന് ചികിത്സയിലിരിക്കെ, ബംഗളുരുവിലെ ചിന്മയ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം 4.30 ഓടെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. അന്ത്യ സമയത്ത് ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയ, ചാണ്ടി, അച്ചു എന്നിവരും പേരക്കുട്ടികളും അടുത്തുണ്ടായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍

 

Leave a Reply

Your email address will not be published. Required fields are marked *