പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. ബെംഗലൂരുവില്‍ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അന്‍വാര്‍ശേരിയിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് മഅദനിയെ സ്വീകരിച്ചു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങള്‍ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങള്‍ അറിയിക്കുന്നത്.

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി വൈഷമ്യങ്ങള്‍ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അന്‍വാര്‍ശേരിയിലേക്ക് പോയത്. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ട്.അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങള്‍ അന്‍വാര്‍ശേരിയില്‍ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 15 ദിവസത്തില്‍ ഒരിക്കല്‍ വീടിനടുത്തെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *