കെ എസ് ആര്‍ ടി സിയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെ എസ് ആര്‍ ടി സിയില്‍ സ്വിഫ്റ്റ് ബസുകള്‍ പണയപ്പെടുത്താന്‍ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ സ്വിഫ്റ്റ് ബസുകള്‍ പണയപ്പെടുത്തി വായ്പയെടുത്തേക്കുമെന്നാണ് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായ്പയിനത്തില്‍ 200 കോടി രൂപയെങ്കിലും കിട്ടിയാല്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളകുടിശ്ശിക തീര്‍ക്കാന്‍ സാധിച്ചേക്കും. ശമ്പളം നല്‍കാനായി 150 കോടിയെങ്കിലും പെട്ടെന്ന് കിട്ടണം. അല്ലാത്തപക്ഷം ജീവനക്കാരുടെ ഓണാഘോഷം പ്രതിസന്ധിയിലാകും.

അതേസമയം, ധനകാര്യസ്ഥാപനങ്ങളൊന്നും കെ എസ് ആര്‍ ടി സിക്ക് വായ്പ നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ നേരത്തെ മാസം 50 കോടി രൂപ സഹായം വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാല്‍ ഇത് കിട്ടാന്‍ വൈകുന്നതാണ് കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധിയുടെ പ്രധാനകാരണങ്ങളിലൊന്ന്.

 

Leave a Reply

Your email address will not be published. Required fields are marked *