അനന്തപുരി എഫ്‌.എം.റേഡിയോ  അടച്ചുപൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതിഷേ. ഷേധാർഹം : പാലോട്‌ രവി 

തിരുവനന്തപുരം:അനന്തപുരി എഫ്‌.എം.റേഡിയോ മുന്നറിയിപ്പില്ലാതെ ആസൂത്രിതമായി അടച്ചുപൂട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ പാലോട്‌ രവി പ്രസ്‌താവിച്ചു. പ്രക്ഷേപണിയുടെ അഭാവമെന്ന കാരണം പറഞ്ഞാണ്‌ 47 ലക്ഷം ശ്രോതാക്കളുള്ള അനന്തപുരി എഫ്‌എമ്മിന്റെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചത്‌. 17 വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ അനൗണ്‍സര്‍മാരായി ജോലിചെയ്‌തിരുന്നവര്‍ അപ്രതീക്ഷിതമായി പിരിച്ചുവിടപ്പെട്ടു. നാല്‍പ്പതിലധികം പേര്‍ക്കാണ്‌ തൊഴില്‍ നഷ്‌ടമുണ്ടായത്‌. കഴിഞ്ഞവര്‍ഷവും ഒന്നര കോടി രൂപയുടെ വരുമാനമുണ്ടാക്കിയ എഫ്‌എംറേഡിയോ ആണ്‌ കേവലം സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്‌.
മലയാളിയുടെ സാഹിത്യ-സാംസ്‌കാരിക-കാര്‍ഷിക മേഖലകളെ സംബന്ധിച്ച പരിപാടികള്‍ ജനപ്രിയമാക്കുന്നതില്‍ അനന്തപുരി എഫ്‌എം നല്‍കിയ സംഭാവന വിലപ്പെട്ടതാണ്‌. മുമ്പ്‌ അനന്തപുരി എഫ്‌എമ്മിന്റെ പേരുമാറ്റാന്‍ ശ്രമിച്ചത്‌ പ്രധിഷേധമുണ്ടായിട്ടും പിന്‍വലിക്കാന്‍ തയ്യാറാകാതെ പേരില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ്‌ അമര്‍ഷം തീര്‍ത്തത്‌. മലയാളികള്‍ക്കിഷ്‌ടപ്പെട്ട പരിപാടികള്‍ പ്രക്ഷേപണം ചെയ്‌തുകൊണ്ടിരുന്ന എഫ്‌എം അടച്ചുപൂട്ടിയത്‌ സാസ്‌കാരിക കേരളത്തോടുകാട്ടിയ ക്രൂരതയാണ്‌. ജനപ്രതിനിധികളും സര്‍ക്കാരും സാംസ്‌കാരിക-സാഹിത്യ നായകന്മാരും ഇതിനെതിരെ രംഗത്തുവരണമെന്ന്‌ പാലോട്‌ രവി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *