മൈക്ക് വിവാദം: കേസെടുത്ത സി.ഐ ക്ക് എതിരെ നടപടി ഉണ്ടാകും

തിരുവനന്തപുരം∙ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.മൈക്ക് വിവാദത്തിൽ കേസെടുത്ത സി.ഐ ക്ക് എതിരെ നടപടി ഉണ്ടാകും ,
പൊലീസ് സ്വമേധയാ എടുത്ത കേസിൽ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് കേ കേസ്എട.എടുത്തത്.

തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനെത്തിയപ്പോൾ അൽപ്പനേരം ശബ്ദം തടസപ്പെട്ടത്. ഈ സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. ആരെയും പ്രതി ചേർത്തിട്ടില്ല. അതേസമയം, മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കി. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നും എസ്.വി സൗണ്ട് ഉടമ രഞ്ജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *