കേരളമുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം

രാജ്യത്തെ ഒമ്പത്‌സംസ്ഥാനങ്ങളിലെ വവ്വാലുകള്‍ ളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐ.സി. എം.ആര്‍, പഠനം.

കേരളം, തമിഴ്‌നാട്, കര്‍ ണാടക, ഗോവ, മഹാരാഷ്ട, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേ ഘാലയ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് വൈറസ് സാന്നിധ്യമുള്ളത്.

ഐ.സി.എം.ആറിനു കീഴിലെ നാഷണല്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ആണ് പഠനം നടത്തിയത്. 14 സംസ്ഥാനങ്ങള്‍ളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സര്‍വേ പൂര്‍ത്തിയായതായി ലാബോറട്ടറി ഗ്രൂപ്പ് നേതാവ് പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡിഷ, ചണ്ഡിഗഢ് എന്നിവി ടങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അസമിലെ ധുബ്രിജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കുച്ച് ബിഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കോഴിക്കോടും പഴംതിനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് വ്യാപകമായി സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *