ഗണപതി ഒരു മതവിശ്വാസമോ ആരാധനാ മൂര്‍ത്തിയോ മാത്രമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍

സ്വാതന്ത്ര്യസമര കാലത്ത് ബോംബെക്കാരില്‍ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ് ഗണപതിയെന്ന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകേ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്.

ഈ വേളയിലാണ് ശ്രീജിത്ത് പണിക്കറിന്റെ പ്രതികരണം.1946ലെ ഗണേശ ചതുര്‍ത്ഥിയ്ക്ക് മുംബയിലുള്ളവര്‍ അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെയാണെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗണപതി ഒരു മതവിശ്വാസമോ ആരാധനാ മൂര്‍ത്തിയോ മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യസമര കാലത്ത് ബോംബെക്കാരില്‍ സമരജ്വാല ആളിക്കത്തിച്ച ദേശീയതയുടെ പ്രതീകം കൂടിയാണ് ഗണപതി.

ബ്രിട്ടീഷ് നാവികസേനയിലെ ഇന്ത്യാക്കാരുടെ നിസ്സഹകരണ സമരവും, ചെങ്കോട്ടയിലെ ഐഎന്‍എ സൈനികരുടെ വിചാരണയും ഉയര്‍ത്തിയ ദേശീയ വികാരത്തെ ഉള്‍ക്കൊണ്ട ബോംബെക്കാര്‍ 1946ലെ ഗണേശ ചതുര്‍ത്ഥിയ്ക്ക് അവതരിപ്പിച്ചത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എ യൂണിഫോമും തൊപ്പിയും ധരിച്ച ഗണപതിയെയാണ്. എത്രയെല്ലാം രൂപഭാവങ്ങള്‍! ഗണപതി ബപ്പാ മോറിയാ!

 

Leave a Reply

Your email address will not be published. Required fields are marked *