വക്കം പുരുഷോത്തമന് വിടച്ചൊല്ലി കേരളം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് വിട നല്‍കി കേരളം. പന്ത്രണ്ട് മണിയോടെ ആറ്റിങ്ങലിലെ കുടുംബവീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജൂലായ് 31 തിങ്കളാഴ്ച തിരുവനന്തപുരത്തെ കുമാരപുരത്തുള്ള വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

മുന്‍ മിസോറാം, ത്രിപുര ഗവര്‍ണര്‍ ആയിരുന്നു വക്കം പുരുഷോത്തമന്‍. മൂന്ന് തവണ സംസ്ഥാന മന്ത്രിയും രണ്ട് തവണ സ്പീക്കറും രണ്ട് തവണ എം.പിയും ആയ വക്കം, ആര്‍.ശങ്കറിന്റെ നിര്‍ബന്ധംകൊണ്ടാണ് കോണ്‍ഗ്രസിലെത്തിയത്. അതിന് മുമ്പ് തിരുവനന്തപുരത്തെ തിരക്കുള്ള അഭിഭാഷകനായിരുന്നു.

അക്കാലത്ത് കേരളകൗമുദിയും പത്രാധിപര്‍ കെ.സുകുമാരനും നല്‍കിയ വലിയ പിന്തുണ അദ്ദേഹം പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.ഭാനുപണിക്കര്‍-ഭവാനി ദമ്പതികളുടെ 10 മക്കളില്‍ മുതിര്‍ന്നയാളായി 1928 ഏപ്രില്‍ 12ന് ആയിരുന്നു ജനനം. ഭാര്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ.ലില്ലിപുരുഷോത്തമന്‍. മൂത്ത മകന്‍ അന്തരിച്ച ബിജു പുരുഷോത്തമന്റെ മകള്‍ അഞ്ജുവിനൊപ്പമായിരുന്നു താമസം.

 

Leave a Reply

Your email address will not be published. Required fields are marked *