പുത്രസഹജമായ സ്‌നേഹ വാത്സല്യങ്ങളോടെ ചാണ്ടി ഉമ്മനു മഴുവടി ഉമ്മന്‍ചാണ്ടി കോളനിയില്‍ വരവേല്‍പ്

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ മകനെ അടുത്തു കണ്ടപ്പോള്‍ കോളനിയിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കു നിയന്ത്രിക്കാനായില്ല. നിലവിളിച്ചു കരഞ്ഞു കൊണ്ടാണ് അവര്‍ ചാണ്ടി ഉമ്മനെ കോളനിയിലെ കമ്യൂണിറ്റി ഹാളിലേക്ക് ആനയിച്ചത്.

കോളനിക്കാര്‍ക്ക് പുറമേ ഒട്ടേറെ നാട്ടുകാരും ചാണ്ടി ഉമ്മനെ കാണാന്‍ എത്തിയിരുന്നു. തന്റെ പിതാവിനോടു മഴുവടിയിലെ ഗോത്ര സമൂഹം കാട്ടിയ സ്‌നേഹത്തിനു വാക്കുകള്‍ക്ക് അതീതമായ നന്ദിയാണുള്ളതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. കോളനി നിവാസികളുടെ സ്‌നേഹത്തിനു ജീവിതം കൊണ്ടു മാത്രമേ നന്ദി പറയാന്‍ കഴിയുകയുള്ളൂ എന്നും ജീവിതാവസാനം വരെ നിങ്ങളുടെ സുഖ ദുഃഖങ്ങളില്‍ കൂടെയുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

പിതാവിന്റെ ഓര്‍മയ്ക്കായി കോളനിയില്‍ പ്രതിമ സ്ഥാപിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിനു അര്‍ഥമില്ലെന്നു പറഞ്ഞ ചാണ്ടി ഉമ്മന്‍ പകരം ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള ഒരു സ്ഥാപനം ആരംഭിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ എ.പി.ഉസ്മാന്‍, ജോസ് ഊരക്കാട്ട്, പി.ഡി.ശോശാമ്മ, അനീഷ് ജോര്‍ജ്, അനില്‍ ആനയ്ക്കനാട്ട്, ഊരുമൂപ്പന്‍ സുകുമാരന്‍ കുന്നുംപുറത്ത്, കാണി കെ.കെ. രാജപ്പന്‍ തുടങ്ങിയവര്‍ ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *